അലമാരയ്ക്കുകീഴില്‍ ഒളിച്ച മൂര്‍ഖനെ പിടികൂടി

പെരുമ്പുഴ: കിടപ്പുമുറിയിലെ അലമാരയ്ക്കുകീഴില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍പാമ്പിനെ പിടികൂടി. പെരുമ്പുഴ പി.എച്ച്. സബ് സെന്ററിനു സമീപം ബിനോയ്‌യുടെ ചന്ദ്രാലയംവീട്ടിന്റെ കിടപ്പുമുറിയിലാണ് ശനിയാഴ്ച രാത്രി പാമ്പിനെ കണ്ടത്. അലമാരയ്ക്കുകീഴിലൊളിച്ച പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ തിരുവനന്തപുരത്തുനിന്ന് വാവാ സുരേഷിനെ വിളിച്ചുവരുത്തുകയായിരുന്നു. രാത്രി 10മണിയോടെ സ്ഥലത്തെത്തിയ വാവാ സുരേഷ് നിമിഷങ്ങള്‍ക്കുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ ചാക്കിനുള്ളിലാക്കി. പാമ്പിനെ പിടിക്കാന്‍ വാവാ സുരേഷ് എത്തുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടം കാണാനെത്തിയിരുന്നു. ശനിയാഴ്ച വാവാ സുരേഷ് പിടികൂടിയ അഞ്ചാമത്തെ പാമ്പായിരുന്നു പെരുമ്പുഴയിലേത്. പാമ്പിനെ പിന്നീട് വനപാലകര്‍ക്കു കൈമാറി.

source: mathrubhumi.com


Share on Google Plus

About Gulf Jobs

1 അഭിപ്രായ(ങ്ങള്‍):