Header Ads

പെരുമ്പുഴ കൊച്ചാലുംമൂട് മാടന്കാവ് സപ്താഹ യജ്ഞം ആരംഭിച്ചു .

പെരുമ്പുഴ കൊച്ചാലുംമൂട് മാടന്കാവ് സപ്താഹ യജ്ഞം ആരംഭിച്ചു .
പെരുമ്പുഴ പൊയ്കയില്‍ മാടന്‍കാവ് ക്ഷേത്രത്തില്‍ രണ്ടാമത് ഭാഗവതസപ്താഹത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി മുഖത്തല നീലമന ഇല്ലം വൈകുണ്ഡം ഗോവിന്ദന്‍ നമ്പൂതിരിയും ചലച്ചിത്ര പിന്നണിഗായകരായ ഡോ. വരുണ്‍ ജെ.തിലകും എം.ജി.ആര്യയും ചേര്‍ന്ന് യജ്ഞശാലയില്‍ ഭദ്രദീപം കൊളുത്തി. കുന്നത്തൂര്‍ ദേവീകൃപ ഭക്തദാസ് മോഹനാണ് യജ്ഞാചാര്യന്‍. തിങ്കളാഴ്ച വരാഹാവതാരം, 11ന് നരസിംഹാവതാരം, 12ന് ശ്രീകൃഷ്ണാവതാരം, 13ന് വൈകിട്ട് 5.30ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, 14ന് രാവിലെ 9.30ന് രുക്മിണീസ്വയംവര ഘോഷയാത്ര, 11ന് രുക്മിണീസ്വയംവരം, വൈകിട്ട് 5.30ന് സര്‍വ്വൈശ്വര്യപൂജ, 15ന് കുചേലഗതി, സമാപനദിനമായ 16ന് വൈകിട്ട് 3.30ന് അവഭൃഥസ്‌നാനഘോഷയാത്ര എന്നിവയോടെ സമാപിക്കും. സപ്താഹദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30ന് അന്നദാനവുമുണ്ടാകും







അഭിപ്രായങ്ങളൊന്നുമില്ല