സരസമ്മാളിന് ചികിത്സാധനസഹായം കൈമാറി
അര്‍ബുദരോഗ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടിക്കൊണ്ടിരുന്ന കൊല്ലം, കുണ്ടറ, പെരുമ്പുഴ, ഇളമ്പള്ളൂര്‍ പഞ്ചായത്ത് 7ആം വാര്‍ഡ്, വടക്കേ പ്ലാവില വീട് പരേതനായ വാസുദേവന്റെ ഭാര്യ 64 വയസ്സുള്ള സരസമ്മാളിന് വേണ്ടി തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സമാഹരിച്ച ചികിത്സാധനസഹായം സംവിധായകനും, നടനുമായ മണിവർണ്ണൻ സരസമ്മാളിന്റെ വീട്ടില്‍ വച്ചു കൈമാറി.
ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് 7ആം വാര്‍ഡ് മെമ്പര്‍ മേരിക്കുട്ടി, തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സെക്രെട്ടറി ഷിബു, ട്രെഷറര്‍ വിജിത്ത്, മറ്റു എക്സിക്യിട്ടിവ് അംഗങ്ങള്‍ ആയ സിബിന്‍, ശരത്, കൃഷ്ണകുമാര്‍, അഖില്‍, അശ്വിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ ഒരു വര്‍ഷമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അര്‍ബുദരോഗ ചികിത്സയിലുള്ള സരസമ്മാള്‍ ഇളയ മകന്‍റെ കൂടെയാണ് താമസം. ചെറിയ പണികള്‍ക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്ന ഇളയ മകന്‍ സരസമ്മാളുടെ ചികിത്സാചിലവുകള്‍ കൂടി കണ്ടെത്താന്‍ ഇപ്പോള്‍ ബുദ്ധിമുട്ടുകയാണ്. കടം വാങ്ങിയാണ് ഓപ്പറേഷനും മറ്റു ചികിത്സകളും ഇത് വരെ നടത്തിയത്. തുടര്‍ ചികിത്സയ്ക്കായി ഇനിയും തുക കണ്ടെത്താന്‍ വിഷമിക്കുന്ന ഈ കുടുംബത്തിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9656478087 ഈ നമ്പറില്‍ വിളിക്കാം.
Post a Comment