Header Ads

തണൽ ചാരിറ്റബിൾ സൊസൈറ്റി പെരുമ്പുഴ ഗാന്ധി ജയന്തി ദിനമാചരിച്ചു.

രാഷ്ടപിതാവ്  മഹാത്മാഗാന്ധിയുടെ  ജന്മദിനമായ ഒക്ടോബർ രണ്ടിന്   തണല്‍ ചാരിറ്റബിൾ സൊസൈറ്റി പെരുമ്പുഴ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു.  രാവിലെ നടന്ന  ഗാന്ധിജി അനുസ്മരണത്തിനു ശേഷം തണൽ അംഗങ്ങൾ  ഓഫീസ് പരിസരവും, റോഡും  വൃത്തിയാക്കി. തുടർന്ന് പായസവിതരണം നടത്തി. തണൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ധനേഷ്, സെക്രെട്ടറി ഷിബു കുമാർ, ട്രെഷറർ വിജിത്ത് കുമാർ മറ്റു  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ സിബിൻ, അഖിൽ, അബീഷ്, ഷീബ അബീഷ്  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി  



അഭിപ്രായങ്ങളൊന്നുമില്ല