തണൽ ചാരിറ്റബിൾ സൊസൈറ്റി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
തണൽ ചാരിറ്റബിൾ സൊസൈറ്റി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയും, ജില്ലാ അന്ധത നിവാരണ സൊസൈറ്റിയുടെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ ഏകദേശം 230 ഓളം പേരെ പരിശോധിക്കുകയും, നിരവധി പേർക്ക് കണ്ണട കൊടുക്കുകയും, 22 പേരെ തിമിര ശസ്ത്രക്രിയക്കായി തിരുനൽവേലി കണ്ണാശുപത്രിയിലേക്കു കൊണ്ട് പോകുകയും ചെയ്തു. തണൽ പെരുമ്പുഴ പ്രസിഡന്റ് ധനേഷ് ടി.എൽ , സെക്രട്ടറി ഷിബു കുമാർ, ട്രെഷറർ ശരത് , പ്രോഗ്രാം കൺവീനർ അബീഷ് , ഡോ. ആതിര, ഡോ. ശ്രീജ , കോ ഓഡിനേറ്റർ ഹേമചന്ദ്രൻ എന്നിവർ ക്യാംപിനു നേതൃത്വം നൽകി. തണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ വിജിത് കുമാർ , അശോക കുമാർ , ഷീബ അബീഷ്, ശ്യാംദാസ്, അഭിലാഷ്, ഷിജു, കൃഷ്ണകുമാർ, ശാന്തിനി, ലൈലാമണി എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
Post a Comment