ഓർമ്മയിലെ കൊതിയൂറും "ബീഫ് ഫ്രൈ"
"ബീഫ് ഫ്രൈ" എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പോഴും മനസ്സിലേക്ക് ഓടിയെത്തുന്ന രുചിയും, ഗന്ധവും ഒരേയൊരു ഉത്തരം "പെരുമ്പുഴ കാർത്തിക ബേക്കറി".എൻ്റെ കുട്ടിക്കാലത്തു എല്ലാ ആഴ്ചയും അച്ഛൻ തരുന്ന പത്തു രൂപയും കൊണ്ട് ആ രുചിക്കൂട്ട് ആസ്വദിക്കാൻ കാർത്തിക ബേക്കറിയിലെ രണ്ടാം നിലയിലെക്കു ഒരു ഓട്ടമുണ്ട്. ഇരുണ്ട വെളിച്ചത്തിലിരുന്ന് ചൂടുള്ള പത്തിരിയും, അരിഞ്ഞ സവാളയും, പച്ചമുളകും മുകളിൽ തൂകിയ ബീഫ് ഫ്രൈയും, കൂടെ ചെറിയ പാത്രത്തിലെ ഉള്ളിക്കറിയും കഴിക്കുമ്പോൾ ഉണ്ടായിരുന്ന ആ അനുഭവം ഹോ... പറഞ്ഞറിയിക്കാൻ പറ്റില്ല..ഒരു പ്രത്യേക മണവും, രുചിയുമായിരുന്നു അതിനു. കഴിക്കുന്നവർ ഒക്കെ അന്ന് അതിനു അഡിക്ട് ആയി പോകുമായിരുന്നു എന്ന് തോന്നിയിരുന്നു. കാലം മാറി എല്ലാം വിസ്‌മൃതിയിലായി. എന്നാലും പെരുമ്പുഴ ജംഗ്‌ഷനിൽ എത്തുമ്പോൾ ഇപ്പോഴും ആ ആലിന്റെ പിറകിലേക്ക് ഒന്നു നോക്കാതെ, ഓർമിക്കാതെ പോകാൻ കഴിയില്ല......
- ജഗത് കൃഷ്ണകുമാർ -
Post a Comment