Header Ads

കുണ്ടറ ചരിത്രം

കുണ്ടറ ചരിത്രം
രണ്ടായിരം വര്‍ഷത്തിലധികമുള്ള സാംസ്കാരിക വൈവിധ്യം കൊണ്ട് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഒരു പ്രമുഖസ്ഥാനമാണ് കേരളത്തി നുള്ളത്. ദീര്‍ഘമായ കടലോരവും ഏകദേശം അതേ ദൈര്‍ഘ്യമുള്ള പശ്ചിമഘട്ടത്തിന്റെ സാമീപ്യവുംമൂലം വളരെ വ്യത്യസ്തതയാര്‍ന്ന ചരിത്രമാണ് കേരളത്തിനുള്ളത്. ഇടതൂര്‍ന്ന വനസമ്പത്തുള്ള കേരളത്തിന് ഒരു ചരിത്രാതീത കാലമുള്ളതായി അടുത്തകാലം വരെ തെളിവുകള്‍ ലഭിച്ചിരുന്നില്ല. പക്ഷെ അടുത്ത കാലത്തായി പല പ്രദേശങ്ങളിലും ചരിത്രാതീത കാലം മുതല്‍ മനുഷ്യവാസമുണ്ടായിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചുവരുന്നു. കേരളത്തിലെ പ്രമുഖ ആര്‍ക്കിയോളജിസ്റായ ഡോ. പി. രാജേന്ദ്രന്റെ ഗവേഷണത്തെത്തുടര്‍ന്ന് കൊല്ലം ജില്ലയിലെ തെന്മലയിലുള്ള ചെന്തുരുണി ഗുഹയില്‍ നിന്നും മദ്ധ്യശിലായുഗത്തിലെ ശിലായുധങ്ങളും കുണ്ടറയ്ക്കടുത്തുള്ള മണ്‍ട്രോത്തുരുത്തില്‍ നിന്നും നവീന ശിലായുഗത്തിലെ ശിലായുധവും കണ്ടെടുത്തതോടു കൂടി കൊല്ലം ജില്ലയും അതിന്റെ ഭാഗമായ കുണ്ടറയും ചരിത്രാതീത കാലത്തുതന്നെ മനുഷ്യവാസമുള്ള സ്ഥലങ്ങളായിരുന്നതായി വ്യക്തമായിട്ടുണ്ട്. തീരപ്രദേശത്തിനും പശ്ചിമഘട്ടത്തിനും മദ്ധ്യേയുള്ള ഇടനാട്ടില്‍ ഉള്‍പ്പെട്ടതാണ് കുണ്ടറയും. ചരിവുകളും കുന്നുകള്‍ക്കിട യിലുള്ള വയലേലകളും തോടുകളും കുളങ്ങളും ഉള്‍പ്പെട്ടതാണ് കുണ്ടറയുടെ ഭൂപ്രകൃതി. നവീനശിലായുഗത്തിന്റെ അവസാന ഘട്ടമായ ഇരുമ്പു യുഗത്തിലാണ് കുണ്ടറയിലെ ജനാധിവാസത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നത്. കടവൂര്‍, പെരുമണ്‍, എന്നിവിടങ്ങളിലുള്ള സ്മാരകശിലകളും (മെന്‍ഹിര്‍) മങ്ങാടു നിന്നും കണ്ടെത്തിയ കല്‍വൃത്തത്തിനു ള്ളിലെ നന്നങ്ങാടികളും കുണ്ടറ ഇരുമ്പുയുഗത്തിലെ ഒരു പ്രധാന കേന്ദ്രമായിരുന്നുവെന്നതിനുള്ള ശേഷിപ്പു കളാണ്. അഷ്ടമുടിക്കായ ല്‍ത്തീര ത്തുള്ള ഒരു ചെറിയ കുന്നിന്‍ചരിവിലാണ് ഉയരം കുറഞ്ഞ വെട്ടുകല്ലുകള്‍ (ഓര്‍ത്തോസ്റാറ്റ്സ്) വൃത്താകാരത്തില്‍ (കല്‍വൃത്തം) വച്ചതിനു നടുക്കായി 10 മീറ്റര്‍ ചുറ്റളവില്‍ 20 നന്നങ്ങാടികളും നിരവധി കറുപ്പും ചുമപ്പും കലര്‍ന്ന നിറമുള്ള ചെറിയ മണ്‍പാത്രങ്ങളും ഇരുമ്പായുധങ്ങളും കന്മത്തുകളും (കാര്‍ണേലിയന്‍ ബീഡ്സ്) തുടങ്ങിയവയും ലഭിച്ചത്. 1990-91-ല്‍ നടത്തിയ ശാസ്ത്രീയ പുരാവസ്തു ഗവേഷണത്തിന്റെ ഫലമായി ലഭിച്ച പ്രസ്തുത തെളിവുകള്‍ 1000 ബി.സി.യിലേതാണ്. ഇവിടെ നിന്നും ലഭിച്ച കാര്‍ണീലിയന്‍ ബീഡുകള്‍ വിദേശ ബന്ധത്തിന്റെ സൂചനയാണ്. 2007-08 വര്‍ഷങ്ങളില്‍ കൊടുങ്ങല്ലൂരിനടുത്തുള്ള പട്ടണത്തു നടത്തിയ ശാസ്ത്രീയ പുരാവസ്തു ഗവേഷണത്തിലൂടെ ലഭിച്ച കാര്‍ണീലിയന്‍ മുത്തുകളും മങ്ങാട്ടുനിന്നും കണ്ടെത്തിയ മുത്തകളും വിദേശബന്ധത്തിന്റെ പാരമ്പര്യത്തെ സൂചിപ്പിക്കുന്നു. ബി.സി. ആയിരം മുതല്‍ 500 എ.ഡി വരെ നിലനിന്നിരുന്ന ഇരുമ്പുയഗത്തിന്റെ തെളിവുകള്‍ക്കു ശേഷം 9-മാം നൂറ്റാണ്ടടുപ്പിച്ചാണ് കൊല്ലത്തെ സംബന്ധിച്ച ആധികാരിക തെളിവുകള്‍ ലഭിക്കുന്നത്. ഇക്കാലഘട്ടത്തില്‍ കൃഷി അടിസ്ഥാനമാക്കിയ സമൂഹം ഉയര്‍ന്നുവരുകയും ജന്മി നാടുവാഴി സമ്പ്രദായത്തിന്റെയും ജാതിവ്യവസ്ഥിതി യുടെയും ആരംഭം കുറിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. ഗോത്രസംസ്കൃതി യുടെ ഭരണ വ്യവസ്ഥക ളില്‍ നിന്നും രാജാധികാരത്തിന്റെ അടിസ്ഥാനത്തി ലുള്ള ഭരണക്രമം ഉരുത്തിരിയുകയും ചെയ്തിരുന്നു. എ.ഡി എട്ട്, ഒന്‍പത് നൂറ്റാണ്ടുകളില്‍ ബ്രാഹ്മണ മേധാവിത്വത്തിന്റെ സ്വാധീനഫലമായി ഗോത്രസംസ്കാരകാല ത്തെ ആരാധന രൂപങ്ങളില്‍ നിന്നു വ്യത്യസ്തമായി പുതിയ ക്ഷേത്രങ്ങള്‍ ഉയര്‍ന്നു വരുകയും ക്ഷേത്രത്തിനു ഭൂമി ദാനം ചെയ്യുന്നത് രാജാവിന്റെ പ്രധാന ചുമതലകളിലൊ ന്നാവുകയും ചെയ്തു. കൊല്ലവും കുണ്ടറയുള്‍പ്പെടുന്ന പരിസര പ്രദേശവും കൊടുങ്ങല്ലൂര്‍ ആസ്ഥാനമായുള്ള പെരുമാക്കന്‍മാരുടെ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്ന വേണാട്ടടികളുടെ നിയന്ത്രണത്തിലായിരുന്നു. മരുമക്കത്തായം പിന്തുടര്‍ന്നിരുന്ന വേണാട്ടധിപമാരുടെ കുടുംബത്തിന്റെ ആസ്ഥാനം ആറ്റിങ്ങലും രാജ്യതലസ്ഥാനം കൊല്ലവുമായിരുന്നു. അഷ്ടമുടിക്കായല്‍ത്തീരത്തുള്ള ഏതോ സ്ഥലത്തായിരുന്നു പനങ്കാവില്‍ കൊട്ടാരമെന്ന ആദ്യ തലസ്ഥാനമെന്ന് പല ചരിത്രകാര•ാരും കരുതുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുണ്ടറയ്ക്കടുത്തുള്ള കല്ലട ചിറ്റുമല ക്ഷേത്രത്തിലെ ഒരു ശിലാലിഖിതത്തില്‍ (ശിലാലിഖിതം നഷ്ടപ്പെട്ടുപോയി) വേണാട്ടടികള്‍ കോത ആദിത്യവര്‍മ്മന്‍ എന്ന പേര് പരാമര്‍ശിക്കുന്നു. കല്ലട ചിറ്റടീശ്വരം ക്ഷേത്രത്തിനു സമീപമുള്ള ചിറ്റടീശ്വരത്തു കോയിക്കല്‍ വേണാട്ടടികളുടെ ആദ്യകാല വസതികളില്‍ ഒന്നായിരുന്നു. വേണാട്ടു രാജാവായിരുന്ന അയ്യനടികള്‍ തിരുവടികള്‍ എഡി. 849ല്‍ കൊല്ലത്തെ ക്രിസ്തീയരായ കച്ചവടക്കാര്‍ക്കു കച്ചവടകേന്ദ്രം സ്ഥാപിക്കാനും ആരാധനാലയം സ്ഥാപിക്കാനുമായി നല്‍കിയ ചെപ്പേടാണ് (തരിസാപ്പള്ളി ചെപ്പേട്) കൊല്ലത്തെ സംബന്ധിച്ച ആദ്യകാല ചരിത്രരേഖ ഒരു കാര്‍ഷിക വൃത്തി അടിസ്ഥാനമാക്കിയുള്ള സമൂഹം രൂപപ്പെട്ടതിന്റെയും രാജാധികാരത്തിന്റെയും കച്ചവട ബന്ധങ്ങളുടെയും ജാതിവ്യവസ്ഥിതി യുടെയുമൊക്കെ തെളിവുകള്‍ പ്രസ്തുത ചെപ്പേടിലുണ്ട്. പെരുമാക്കമാരുടെ ഭരണം അവസാനിച്ച 12-മാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ 14-മാം നൂറ്റാണ്ടവസാനം വരെ വേണാട് ശക്തരായ രാജാക്കമാരുടെ ഭരണത്തിലാ യിരുന്നു. 14-മാം നൂറ്റാണ്ടൊടുവില്‍ വേണാട് പല സ്വരൂപങ്ങളായപ്പോള്‍ ദേശിങ്ങനാട് സ്വരൂപത്തിന്റെ ആസ്ഥാനം കൊല്ലവും കുടുംബത്തിന്റെ ആസ്ഥാനം കല്ലടയിലെ ചിറ്റടീശ്വരവുമായിരുന്നു. തങ്കശ്ശേരിയില്‍ കോട്ടകെട്ടുന്നതിന് 1516-ല്‍ അനുമതി കൊടുത്തത് കല്ലടയില്‍ താമസിച്ചിരുന്ന ദേശിങ്ങനാട് റാണി ആയിരുന്നു. പിന്നീട് ഡച്ചുകാര്‍ 1663ല്‍ താങ്കശ്ശേരി പിടിച്ചെടുക്കുകയും കൊല്ലം ആക്രമിക്കുകയും ചെയ്തപ്പോള്‍, ആക്രമണത്തെ തുടര്‍ന്നുള്ള സന്ധിസംഭാഷണത്തിന് ഡച്ച് ക്യാപ്റ്റന്‍ നിയോംഫ് അഷ്ടമുടിക്കായല്‍ കടന്ന് കല്ലടയാറ്റിലൂടെ ചിറ്റടീശ്വരത്തെത്തി. അന്നത്തെ ദേശിംഗനാട്ടുറാണിയെ കണ്ടു. (മരുമക്കത്തായമായതിനാല്‍ അനന്തരാവകാശിയായി ആണുങ്ങളില്ലെങ്കില്‍ കുടുംബത്തിലെ ഏറ്റവും മൂത്ത സ്ത്രീ ഭരണചുമതല ഏല്ക്കുന്ന പതിവുണ്ടായിരുന്നു.) സന്ധി സംഭാഷണത്തെത്തുടര്‍ന്ന് ഡച്ചുകാര്‍ കൊല്ലം പ്രദേശത്തുനിന്നും തങ്കശ്ശേരിയിലേക്കു പിന്‍വാങ്ങുകയും പിന്നീട് ആക്രണമൊന്നുമുണ്ടാകാതെ സൂക്ഷിക്കുകയും ചെയ്തു. അന്നത്തെ പ്രധാന കച്ചവട വിഭവം കുരുമുളകും മറ്റു സുഗന്ധവ്യജ്ജനങ്ങളുമായിരുന്നു. കല്ലടയാറ്റിലൂടെ വഞ്ചിയിലും, കരമാര്‍ഗ്ഗത്തില്‍ തലച്ചുമടുമായുമാണ്, വനവിഭവങ്ങള്‍ പത്തനാപുരം, പുത്തൂര്‍, കൊട്ടാരക്കര തുടങ്ങിയിടങ്ങളില്‍ നിന്നും കല്ലട, കുണ്ടറ വഴി കൊല്ലത്തെത്തിയിരുന്നത്. കുണ്ടറയില്‍ പണ്ടുമുതല്‍ തന്നെ ചന്തകള്‍ പ്രവര്‍ത്തിച്ചിരുന്നു. കുണ്ടറയിലുള്ള ഇടപ്രഭുക്കന്‍മാരാണ് ചന്തയില്‍നിന്നും; ക്ഷേത്രഭൂമി കൃഷി ചെയ്തിരുന്ന കര്‍ഷകരില്‍ നിന്നും പാട്ടവും രാജവിഹിതമായ ചുങ്കവും ശേഖരിച്ചിരുന്നത്. കാലക്രമത്തില്‍ രാജവിഹിതം ക്രമത്തിനു നല്‍കാതെ അവര്‍ സമ്പന്നരാകുകയും കച്ചവടത്തെയും മറ്റും സംരക്ഷിക്കുന്നതിനു വേണ്ട സ്വകാര്യ പട്ടാളക്കാരെ പോറ്റുകയും ചെയ്തുവന്നു. കൊല്ലത്ത് വടയാറ്റുകോട്ട ആസ്ഥാനമാക്കിയിരുന്ന വടയാറ്റുപിള്ള ഇത്തരത്തിലുള്ള ഇടപ്രഭുക്കളില്‍ പ്രധാനിയായിരുന്നു. ഇദ്ദേഹത്തിന് കല്ലടയിലും കുണ്ടറയിലും അനുയായികളുണ്ടായിരുന്നു. പ്രാദേശിക ഇടപ്രഭുക്കളായിരുന്ന ഇവരുടെയൊക്കെ സഹായത്തോടെയായിരുന്നു ദേശിങ്ങനാട് രാജാവ് ഭരണം നടത്തിയിരുന്നത്. 1729 ല്‍ ഭരണമേറ്റ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിലെ ഇടപ്രഭുക്കമാരെ മുഴുവന്‍ ഇല്ലാതാക്കുകയും അവര്‍ അനധികൃതമായി സമ്പാദിച്ച സ്വത്തുമുഴുവനും കണ്ടുകെട്ടി രാജ്യത്തിനു മുതല്‍കൂട്ടുകയും കൃഷി ചെയ്തിരുന്നവര്‍ക്കു ക്രമപ്രകാരം ഭൂമി നല്‍കുകയും ചെയ്തു. ദേശിംഗനാടിനെ തിരുവിതാംകൂറിനോടു ചേര്‍ക്കാനുള്ള ശ്രമത്തെ ദേശിംഗനാട് രാജാവ് എതിര്‍ക്കുകയും കായംകുളം രാജാവുമായി ചേര്‍ന്ന് ഡച്ചുകാരുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇത് പത്തുവര്‍ഷത്തോളം നീണ്ടുനിന്ന യുദ്ധത്തില്‍ കലാശിച്ചു. ഇടപ്രഭുക്കമാര്‍ തരംപോലെ വശം ചേരുകയും ജയപരാജയങ്ങളുടെ ശക്തികുറയുകയും ചെയ്തു. 1741-ല്‍ കുളച്ചല്‍ യുദ്ധത്തിലുണ്ടായ പരാജയം മറികടക്കാനായി ഡച്ചുകാര്‍ നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കുകയും ദേശിങ്ങനാടിന്റെയും കായംകുളത്തിന്റെയും ഒപ്പം കൂടുകയും ചെയ്തു. മാര്‍ത്താണ്ഡവര്‍മ്മയുടെ തന്ത്രപരമായ ആക്രമണത്തില്‍ ഡച്ചുകാര്‍ക്ക് പിടിച്ചു നില്ക്കാനായില്ല. 1742-43ല്‍ ഡച്ചുകാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. ഇതില്‍ കുണ്ടറയിലെയും കല്ലടയിലെയും ഇടപ്രഭുക്ക•ാര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. വടയാറ്റു പിള്ളയുടെ നേതൃത്വത്തില്‍ അവരില്‍ പലരും മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ചു. പക്ഷെ അധികാരത്തിലെത്തിയ മാര്‍ത്താണ്ഡവര്‍മ്മ ഇവരുടെയെല്ലാം ശക്തികുറയ്ക്കുകയും ഇവര്‍ക്കെല്ലാം സ്ഥാനമാനങ്ങളും സ്വത്തുക്കളും നല്‍കുകയും ചെയ്തു. വടയാറ്റുപിള്ള വടയാറ്റ് യജമാനനായി ക്ഷേത്ര കാര്യങ്ങളില്‍ പ്രധാനിയായി. കുണ്ടറയിലും കല്ലടയിലുമുണ്ടായിരുന്ന ഇടപ്രഭുക്കള്‍ക്കും ഇതേപോലെ സ്ഥാനമാനങ്ങള്‍ നല്‍കി. തുടര്‍ന്നു മാര്‍ത്താണ്ഡ വര്‍മ്മ (1729-1758) തിരുവിതാംകൂറില്‍ നടപ്പിലാക്കിയ രാജാധികാരത്തെ ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള കൃഷിയും കച്ചവടവും സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാവുകയും ചെയ്തു. ഇത് കുണ്ടറയിലെ സാധാരണ കൃഷിക്കാരെയും കച്ചവടക്കാരെയും ഏറെ സഹായിച്ചു. രാമവര്‍മ്മ (ധര്‍മ്മരാജ 1758 -1798) യുടെ ദിവാനായിരുന്ന രാജാകേശവദാസന്‍ കൊല്ലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. രാജാകേശവദാസനെ തുടര്‍ന്നുവന്ന ദിവാന്റെകാലത്തുണ്ടായ അഴിമതിക്കെതി രായ പോരാട്ടത്തില്‍ മുഖ്യപങ്കു വഹിച്ച വേലുത്തമ്പി പിന്നീട് ദിവാനായപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ കൊല്ലത്തേക്കു തിരിയുകയും കൊല്ലവും പരിസരപ്രദേശത്തുള്ള കുണ്ടറയും സ്വാഭാവികമായും വികസനത്തിന്റെ ഗുണങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. നല്ലഭരണം നടപ്പിലാക്കിയ വേലുത്തമ്പിയുമായി കുണ്ടറയിലെ നാനാമതസ്തരായ ജനങ്ങള്‍ക്ക് നല്ല സ്നേഹബന്ധമുണ്ടായി. ബ്രിട്ടീഷ് ഈസ്റിന്ത്യാകമ്പനിയുടെ അധിനിവേശ ശ്രമങ്ങളെ തിരിച്ചരിഞ്ഞ വേലുത്തമ്പി ദിവാന്‍ സ്ഥാനത്തിരുന്നുകൊണ്ടുതന്നെ ഈസ്റിന്ത്യാ കമ്പനിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തി. തിരുവിതാംകൂറിന്റെ മറ്റു ഭാഗങ്ങളെക്കാളും അദ്ദേഹത്തിന്റെ വികാരം ഉള്‍ക്കൊണ്ടത് കുണ്ടറയിലെ ജനങ്ങളായിരുന്നു. ഇക്കാരണത്താല്‍ത്തന്നെ കുണ്ടറയിലെ ഉന്നതസ്ഥാനത്തു ള്ളവരുടെയും സാധാരണക്കാ രുടെയുമായ ഒരു കൂട്ടായ്മ കുണ്ടറ മൈതാനത്തുവച്ചു നടക്കുകയും അതില്‍ വച്ച് ബ്രട്ടീഷ് ഈസ്റിന്ത്യാ കമ്പനിക്കെതിരെ യുദ്ധം ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി 1809 ജനുവരി 14ന് പ്രഖ്യാപനം നട്തതി. ഈ പ്രഖ്യാപനം കുണ്ടള വിളംമ്പരം എന്ന പേരില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. ഈ പ്രഖ്യാപനത്തെത്തുടര്‍ന്നു കുണ്ടറയിലും പരിസരത്തുമുള്ള ആളുകളെ സൈന്യത്തില്‍ ചേര്‍ത്ത് യുദ്ധത്തിന്റെ പ്രതീതി ജനിപ്പിച്ചു. ബ്രിട്ടീഷ്കാര്‍ക്കെ തിരായ നിലപാടെടുത്തതിനാല്‍ അധികാരത്തില്‍ത്തുടരാന്‍ താല്പര്യമില്ലാതിരുന്ന ദിവാന്‍, പ്രസ്തുത പദവി ഒഴിയുകയും യുദ്ധം നയിക്കുന്നതിനു മുന്‍കൈയുടുക്കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധം ആരംഭിക്കുന്നത് കുണ്ടറയിലും കിളിക്കൊല്ലൂരം കൊല്ലത്തുമാണ്. ആദ്യഘട്ടങ്ങളില്‍ വിജയിച്ച ചെറുത്തു നില്പ് കൂടുതല്‍ ബ്രിട്ടീഷ് പട്ടാളമെത്തിയത്തോടെ ആധുനിക ആയുധങ്ങളുടെ ബലത്തില്‍ ക്രമേണ കുറഞ്ഞുവന്നു. പരാജയം തിരുവിതാംകൂറിന്റെ മറ്റു ഭാഗങ്ങളില്‍ കൂടി ആവര്‍ത്തിച്ചതോടെ വേലുത്തമ്പി സ്വന്തം ഉടവാള്‍ കിളിമാനൂര്‍ കൊട്ടരത്തിലേല്പ്പിച്ച് കുണ്ടറയുടെയും കല്ലടയുടേയുമൊക്കെ പരിസരത്തുള്ള മണ്ണടിയിലെത്തുകയും അവിടെ വച്ച് പിടിക്കപ്പെടുമെന്നായപ്പോള്‍ 1809 മാര്‍ച്ചില്‍ ആത്മത്യാഗം നടത്തുകയും ചെയ്തു. ബ്രിട്ടീഷ് ആധിപത്യം ഉറപ്പിച്ച് നൂറുവര്‍ഷത്തിനു ശേഷമാണ് പിന്നീട് സ്വാതന്ത്യ്രസമര പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്യ്രസമരത്തിലും പിന്നീട് സ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിലും കുണ്ടറയിലെ നിരവധിയാളുകള്‍ പങ്കെടുക്കുകയും ജയില്‍ വാസമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Courtesy: www.kundaramandalam.org

അഭിപ്രായങ്ങളൊന്നുമില്ല