സുഭാഷിണിയ്ക്ക് ചികിത്സാധനസഹായം കൈമാറി
പെരുമ്പുഴ, പുനുക്കന്നൂര്‍, സെറ്റില്‍മെന്റ് കോളനിയിലെ അര്‍ബുദരോഗ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടിക്കൊണ്ടിരുന്ന 58 വയസ്സുള്ള സുഭാഷിണിയ്ക്ക് തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സമാഹരിച്ച ചികിത്സാധനസഹായം ജനം ടി. വി. റിപ്പോര്‍ട്ടറും, വാര്‍ത്ത അവതാരകനുമായ ശ്രീ. ബിനു മുരളീധരനും, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീമതി സുജാതാ മോഹനും ചേര്‍ന്ന് സുഭാഷിണിയ്ക് കൈമാറി.
വി.ബി.ഡി ചെയര്‍മാന്‍ വേണുകുമാര്‍, തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ്റ് ധനേഷ്, സെക്രെട്ടറി ഷിബു, ട്രെഷറര്‍ വിജിത്ത്, മറ്റു എക്സിക്യിട്ടിവ് അംഗങ്ങള്‍ ആയ അഖില്‍, ഷൈന്‍, അശ്വിന്‍, അമല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഭര്‍ത്താവും മൂത്ത രണ്ടു മക്കളും മരണപ്പെട്ട സുഭാഷിണി ഇപ്പോള്‍ ഇളയ മകന്‍റെ കുടുംബത്തിന്‍റെ ഒപ്പം പഞ്ചായത്ത് അനുവദിച്ചു പണിത വീട്ടില്‍ ആണ് താമസിക്കുന്നത്. കഴിഞ്ഞ നാല് മാസമായി തിരുവനന്തപുരം ആര്‍. സി.സി യില്‍ അര്‍ബുദരോഗ ചികിത്സയിലാണ് സുഭാഷിണി. റോഡു പണികള്‍ക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് രണ്ടു പെണ്മക്കളുള്ള കുടുംബം പുലര്‍ത്തുന്ന ഇളയ മകന് സുഭാഷിണിയുടെ ചികിത്സാചിലവുകള്‍ കൂടി കണ്ടെത്താന്‍ ഇപ്പോള്‍ ബുദ്ധിമുട്ടുകയാണ് . സുഭാഷിണിയെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 8129150833 ഈ നമ്പറില്‍ വിളിക്കാം.
Post a Comment