പെരുമ്പുഴ തണല്‍ വൃക്ഷതൈകള്‍ വച്ചു പിടിപ്പിച്ചു
ലോകവനദിനത്തോട് അനുബന്ധിച്ചു പെരുമ്പുഴയിൽ നിന്നും കുണ്ടറ വരെയുള്ള റോഡിനു ഇരു വശങ്ങളിലും കൂടാതെ പെരുമ്പുഴയുടെ പല ഭാഗങ്ങളിലും പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നൂറോളം വൃക്ഷതൈകള്‍ വച്ചു പിടിപ്പിക്കുകയും, വിതരണം ചെയ്യുകയും ചെയ്തു. സിനിമ-സീരിയല്‍ താരം എ.കെ ആനന്ദ്, കഥകളി നടന്‍ കലാമണ്ഡലം ശശിധരന്‍ എന്നിവര്‍ ആദ്യ തൈ നട്ടുകൊണ്ടു തുടക്കം കുറിച്ചു. തണല്‍ സെക്രെട്ടറി ഷിബു കുമാര്‍ , മറ്റു എക്സിക്യുട്ടീവ് അംഗങ്ങള്‍ ആയ വിജിത്ത്, രതീഷ്, ശ്യാം ദാസ്, സിബിന്‍, ഷിബു, മോനിഷ സജിത്ത് എന്നിവര്‍ വൃക്ഷ തൈനടീലിനു നേതൃത്വം നല്‍കി.
Post a Comment