മദ്യപാനത്തെ തുടര്‍ന്ന് അടിപിടി യുവാവിന് വെട്ടേറ്റു.

കുണ്ടറ:ബാറില്‍നിന്ന് മദ്യപിച്ച ശേഷമുണ്ടായ അടിപിടി കാര്യമായതിനെ തുടര്‍ന്ന് യുവാവിന് വെട്ടേറ്റു. പുന്നമുക്ക് സ്വദേശിയായ മഹേഷിനാണ് വെട്ടേറ്റത്. കവലയില്‍മുക്ക് സ്വദേശി റജിയുമായുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. സമീപത്തെ മരച്ചീനി വില്‍പ്പനക്കാരന്റെ കത്തി കൈക്കലാക്കിയ റെജി മഹേഷിനെ വെട്ടി. കൈയ്ക്ക് പരിക്കേറ്റ മഹേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

source:mathrubhumi.com
Share on Google Plus

About Gulf Jobs

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ