Header Ads

കുണ്ടറയില്‍ 5 കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തകര്‍ത്തു ഡി.വൈ.എഫ്.ഐ. പ്രതിഷേധ പ്രകടനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു

കൊല്ലം:ഡി.വൈ.എഫ്.ഐ. നേതാക്കളെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു.

കുണ്ടറയില്‍ അഞ്ച് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തകര്‍ത്തു. പോലീസ് ജീപ്പിന് നേരെയും അക്രമം ഉണ്ടായി. ചാത്തന്നൂരില്‍ ഒരു പോലീസ് വാഹനത്തിന് നേരെയും കല്ലേറുണ്ടായി. കൊട്ടാരക്കരയില്‍ റോഡ് ഉപരോധിച്ചു. ഇതേത്തുടര്‍ന്ന് നേരിയ സംഘര്‍ഷവും ഉണ്ടായി. പലയിടത്തും പോലീസും പ്രവര്‍ത്തകരും തമ്മില്‍ തല്ലി. നിരവധി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. കുണ്ടറയില്‍ കെ.എസ്.ആര്‍.ടി.സി. ബസിലെ ഡ്രൈവര്‍ക്കു നേരെയും അക്രമം ഉണ്ടായി. കരുനാഗപ്പള്ളിയിലും ഡി.വൈ.എഫ്.ഐ. യുടെ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല