വീട്ടമ്മയെ ആക്രമിച്ച് മാല പൊട്ടിച്ചുകടന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി.
കുണ്ടറ: വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണമാല പൊട്ടിച്ചു കടക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. പെരുമ്പുഴ തെക്കേമുളയ്ക്കല്വീട്ടില് അജു (അജി-30) ആണ് പിടിയിലായത്. ശനിയാഴ്ച 1.30ന് മുളവന പോസ്റ്റ് ഓഫീസിനു സമീപമായിരുന്നു ആക്രമണശ്രമം. മുളവന വടക്കേ കിണറുവിളവീട്ടില് ഇന്ദിരയുടെ നാലുപവനോളം വരുന്ന മാലയാണ് പൊട്ടിച്ചെടുത്തത്. സുഹൃത്തിനൊപ്പം രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് നാട്ടുകാര്‍ സാഹസികമായി പിടികൂടിയത്. ഒപ്പമുണ്ടായിരുന്നയാള്‍ ബൈക്കുമായി രക്ഷപ്പെട്ടു. ബാങ്കില്‍ പണയംവച്ചിരുന്ന മാല തിരികെയെടുത്തശേഷം പോസ്റ്റ് ഓഫീസിലേക്കു കയറുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്.
Post a Comment