കുണ്ടറ സ്വദേശിയായ വ്യാപാരി തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

കുണ്ടറ സ്വദേശിയായ വ്യാപാരി തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു
കുണ്ടറ: കുണ്ടറ സ്വദേശിയായ യുവാവ് തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. ഏറോനോട്ടിക് പാര്‍ട്ടുകളുടെ വ്യാപാരി വെള്ളിമണ്‍ വെസ്റ്റ് മാണിക്യമംഗലത്തുവീട്ടില്‍ പരേതനായ വിജയന്റെ മകന്‍ ജയനാ(39)ണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ തമിഴ്‌നാട് ദണ്ഡുക്കലിലായിരുന്നു അപകടം. വര്‍ഷങ്ങളായി ബാംഗ്ലൂരില്‍ വ്യാപാരം നടത്തിവരികയായിരുന്ന ജയന്‍ കാറില്‍ നാട്ടിലേക്ക് വരുമ്പോള്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ജയന്റെ മൊബൈല്‍ ഫോണിലുണ്ടായിരുന്ന നമ്പരില്‍ ബന്ധപ്പെട്ടാണ് നാട്ടില്‍ ബന്ധുക്കള്‍ വിവരം അറിഞ്ഞത്. ഉടന്‍തന്നെബന്ധുക്കള്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ചു. അവിവാഹിതനാണ്. അമ്മ: സുശീല. സഹോദരങ്ങള്‍: ജലജ, ജയരാജ്. ശവസംസ്‌കാരം പിന്നീട്.
Share on Google Plus

About Anish Thankachan

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ