Header Ads

മേരാ അഭിമാന്‍ (കുട്ടുക്കഥ -2)

കുട്ടു എന്ന അപൂര്‍വ്വ വിത്തിന്റെ സ്കൂള്‍ കാലഘട്ടത്തിനു ശേഷം. . അതായത് ഏഴാം ക്ലാസ്സിലെ മലയാളം കേട്ടെഴുത്തിനു തുണ്ടടിച്ചു പിടിക്കപ്പെട്ടു സ്കൂളില്‍ ഫേമസ് ആയ ശേഷം പുസ്തകങ്ങളോടും സാറമ്മാരോടും മല്ലടിച്ച് പല ക്ലാസ്സുകളിലും രണ്ടും മൂന്നും വര്‍ഷത്തെ എക്സ്പീരിയന്സും നേടി ഒന്‍പതാം ക്ലാസ്‌ എന്ന വന്‍ കടമ്പ കടന്നു . പിന്നീട് പഠിക്കാന്‍ പോകില്ല എന്ന് മുന്‍പേ തീരുമാനിച്ചുറച്ച പ്രകാരം വീട്ടില്‍ തോറ്റു എന്ന കള്ളം പറഞ്ഞ് കള്ളച്ചോറും തിന്നു അടയിരുപ്പ്‌ തുടങ്ങി. സിഗരറ്റ് ശംഭു മുതലായ നിത്യോപയോഗ വസ്തുക്കളുടെ ആവശ്യകത മൂലവും വീട്ടിലെ വഞ്ചിയിലെ കാശ് ഏകദേശം തീരാറായത് കാരണവും ആശാന് പണിക്ക് പോയെ പറ്റൂ എന്ന സാഹചര്യം ആയി.

അങ്ങനെ ഇലട്രിക് വര്‍ക്കിന്റെ ഹെല്‍പ്പര്‍ ആയി ജോലിക്ക് കേറിപ്പറ്റി. കാശിനു ആവശ്യം വരുമ്പോള്‍ മാത്രം പണിക്ക് പോകും ആവശ്യത്തിന് കാശ് കിട്ടിയാല്‍ പിന്നെ നാലഞ്ചു ദിവസം കുശാല്‍ ഇങ്ങനെയൊക്കെ സസുഖം .

കുറച്ചു ദൂരെ ഒരു സ്ഥലത്ത് ഏതോ പണിയുടെ ആവശ്യമായി മൂന്നാല് ദിവസം താമസിക്കേണ്ടി വന്നു നമ്മുടെ കുട്ടുവിന് .ഒരു ഷോപ്പിന്റെ രണ്ടാം നിലയിലെ ഒരു കൊച്ചു മുറിയില്‍ കുട്ടുവും കൂട്ടിനു ഒരു ഹിന്ദിക്കാരന്‍ ചെക്കനും അവന്‍ കുട്ടുവിനെക്കാള്‍ മുതിര്‍ന്നതാണ് . ഹിന്ദി എന്ന് പറഞ്ഞാല്‍ ചന്തി എന്ന് മനസ്സിലാക്കുന്ന കുട്ടുവിനാണെങ്കില്‍ പണ്ടെന്നോ സ്കൂളില്‍ ഹമാര രാഷ്ട്ര ഭാഷ ഹിന്ദി എന്ന് ഏതോ ഒരു ടീച്ചര്‍ പഠിപ്പിച്ച ഒരോര്‍മ്മ അല്ലാതെ ഒരു പിണ്ണാക്കും അറിയില്ല.

രാത്രി മാത്രം ഉള്ള കാര്യമല്ലേ ഉള്ളൂ നേരം വെളുത്താല്‍ രണ്ടെണ്ണവും അവിടെ കാണില്ലല്ലോ വല്യ മിണ്ടാട്ടം ഇല്ലാതെയും ആങ്യ ഭാഷയും ഒക്കെയായി സംഭവം അഡ്ജസ്റ്റ്‌ ചെയ്തു അങ്ങനെ പോയി.. കുട്ടുവിന് ഒരു പ്രത്യേക സ്വഭാവം ഉണ്ട് സ്വഭാവം എന്നല്ല അഹങ്കാരം എന്ന് വേണം പറയാന്‍. രാത്രി മുള്ളലിനു പുറത്തിറങ്ങി പോകുന്ന ശീലമേയില്ല വീട്ടിലാണെങ്കില്‍ ജന്നലില്‍ കൂടിയോ മറ്റോ കാര്യം സാധിചിട്ട് വിശാലമായി വന്നു കിടന്നു ഉറങ്ങും ഇതാണ് പതിവ്. ഇവിടെയും വന്ന അന്ന് തന്നെ അതിനൊരു പോംവഴി കാണാനായി കുട്ടുവിന്റെ പരതല്‍ ജന്നല്‍ ഒന്നും പരുവത്തിന് അങ്ങോട്ട്‌ ഒത്തു വരുന്നില്ല. അവസാനം കണ്ടെത്തി റൂമിനോട് ചേര്‍ന്നുള്ള വരാന്തയില്‍ വെള്ളം പുറത്തേക്കു പോകുന്ന ഒരു പൈപ്പ്‌. ഇത് ധാരാളം എന്ന് കുട്ടു മനസ്സില്‍ ഉറപ്പിച്ചു മുള്ളല്‍ സമയം വരുമ്പോള്‍ കുട്ടു ഉറകച്ചടവില്‍ എണീറ്റ്‌ വരും കാര്യമായിട്ട് പണി പറ്റിക്കും പോയി കിടന്നു ഉറങ്ങും ഇങ്ങനെ രണ്ടു ദിവസം പോയി.

മൂന്നാം ദിവസം പതിവുപോലെ പണിയും കഴിഞ്ഞു വന്ന കുട്ടുവും ഹിന്ദി കൂട്ടുകാരനും ശാപ്പാട് ഒക്കെ അടിച്ച് ഉറക്കത്തിലായി ..പാതിരാത്രി ആയപ്പോള്‍ പതിവുപോലെയുള്ള മൂത്രശങ്ക തീര്‍ക്കാന്‍ ആശാന്‍ പൈപ്പിനടുത്തെക്ക് വന്നു പകുതി ഉറക്കത്തില്‍ തന്നെ ദിന്കൊല്ഫി എടുത്ത് പൈപ്പിനുള്ളില്‍ ഇട്ടു പണി സ്റ്റാര്‍ട്ട്‌ ചെയ്തു . പിന്നെ അയ്യോ എന്ന ഒരുനിലവിളിയോടെ കുട്ടു പുറകോട്ടു വീണു .

സംഗതി ഇങ്ങനെ : തണുപ്പ് പറ്റി പൈപ്പിനുള്ളില്‍ ഒളിച്ചിരുന്ന ഒരു പാറുകാലി ലവനിട്ടൊരു ഉഗ്രന്‍ കീറു കീറി (പാറുകാലിയുടെ കടി കൊണ്ടിട്ടുള്ളവര്‍ക്ക് അറിയാം അതിന്റെ അരപ്പും വേദനയും അപ്പൊ ലവിടെ ആയാലോ ) തന്റെ അഭിമാനത്തില്‍ തന്നെ എട്ടിന്‍റെ പണി കിട്ടിയല്ലോ ദൈവമേ ആരോട് പറയും? എങ്ങനെ പറയും ? എന്തായാലും കുറച്ചു സമയം ഒക്കെ അവിടെ നിന്നും ഇരുന്നും ഞെരടിയും പിടിച്ചുമൊക്കെ ഒരു ഗത്യന്തരവും ഇല്ലാതായ കുട്ടു നിലവിളിയോടെ റൂമിലേക്ക്‌ ചെന്നു.

ഇതൊന്നും അറിയാതെ നമ്മുടെ ഹിന്ദി കൂട്ടുകാരന്‍ സുഖ സുഷുപ്തിയില്‍ ആണ്. വേദനയും കലിയും എല്ലാം കൂടി ഭ്രാന്തിന്റെ അവസ്ഥയില്‍ നിന്ന കുട്ടു അവനിട്ടൊരു ചവിട്ടും കൊടുത്ത് എണീപ്പിച്ചു ..എന്നെ ഒന്ന് ആശൂത്രീ കൊണ്ട് പോടാ ദയനീയമായി കുട്ടു അവനോടു കേണു ..നല്ല ചേലായി അവനുണ്ടോ വല്ലതും മനസ്സിലാവുന്നു പാതിരാത്രി തന്നെ ചവിട്ടി എണീപ്പിച്ചു മുന്‍പില്‍ നിന്ന് കാറുന്ന കുട്ടൂനെ അവന്‍ അമര്‍ഷത്തോടെ നോക്കുകയല്ലാതെ നോ പ്രതികരണം.

ഏതോ സിനിമയില്‍ ഒക്കെ കേട്ട ഓര്‍മ്മയില്‍ കുട്ടു അറിയാവുന്ന ഹിന്ദി ഒക്കെ പുറത്തെടുത്തു നോക്കി ...മേരാ പൈര്‍ . മേരാ പൈര്‍.. എവിടെ! ഒരു രക്ഷയും ഇല്ല. അന്നാദ്യമായി കുട്ടു ഹിന്ദി പഠിക്കാന്‍ പറ്റാഞ്ഞതിനെഓര്‍ത്തു ദുഖിച്ചു കാണണം .

പിന്നെ ഒന്നും നോക്കിയില്ല ഹിന്ദി അണ്ണന്റെ മുന്നിലേക്ക്‌ ചെന്നു പ്രാണവേദയുടെ അങ്ങേയറ്റത്തെ അവസ്ഥയില്‍ അവന്റെ തന്തയ്ക്കു വിളിച്ചുകൊണ്ട് തന്നെ . മുണ്ടഴിച്ചു അങ്ങ് കാണിച്ചു കൊടുത്തു. പാറുകാലിയുടെ കിടുക്കന്‍ പ്രയോഗത്തില്‍ അപ്പോഴേക്കും കൊട്ടയിലും കോണാത്തിലും കൊള്ളാത്ത പരുവത്തില്‍ ആയ കുട്ടൂന്റെ അഭിമാനം കണ്ട് ഹിന്ദി അണ്ണനു തല കറങ്ങി അവനെ ഇനി താന്‍ വെള്ളം തളിച്ച് ഉണര്‍ത്തേണ്ടി വരും എന്ന് തോന്നി കുട്ടുവിന്. ബാക്കി ഭാഗം തെറിയിലൂടെയും ആങ്യത്തിലൂടെയും ഒക്കെ ഏകദേശം മനസ്സിലാക്കിയ ഹിന്ദിഅണ്ണന്‍ കുട്ടുവിനെ പൊക്കി ആശുപത്രിയില്‍ എത്തിച്ചു.

എന്തായാലും അകത്തു നിന്നും പുറത്തോട്ടുള്ള ഇവന്റെ മൂത്ര ശങ്ക തീര്‍ക്കലിനു ഒരു അറുതി ആയെന്നാണ് പിന്നീട് കേട്ടത്.

വിവരക്കേടും അഹങ്കാരവും ഒന്നിച്ചു വന്നുപോയാല്‍ എന്താ ചെയ്യുക !! :)

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍

അഭിപ്രായങ്ങളൊന്നുമില്ല