ഗോപുവും പപ്പനും
ഗോപു തെക്ക് വടക്ക് സര്‍വീസ് നടത്തുന്ന സമയം .പപ്പനേം കൂട്ടി എങ്ങോ കറങ്ങാന്‍ പോയതാണ് .
നട്ടുച്ചനേരം , രണ്ടിനും വിശപ്പ് ഉണ്ടെങ്കിലും ആരും ഭക്ഷണത്തെ പറ്റിപറയുന്നില്ല .
പറഞ്ഞവന്‍ കാശുകൊടുക്കേണ്ടി വരുമെന്ന് അറിയാവുന്നത് കൊണ്ട് രണ്ടാളും പരസ്പരം വെല്‍ഡിംഗ് ചെയ്യാനുള്ള പരിപാടിയാണ് .
ഗോപു ഇടയ്ക്കു പോകറ്റൊക്കെ തപ്പി നോക്കും , പപ്പനുണ്ടോ വീഴുന്നു ,
രണ്ടിനും വിശന്നു വയറു പൊരിഞ്ഞു നടക്കുന്നതിനിടയിലാണ് ഒരു കല്യാണ മണ്ഡപം കണ്ണില്‍ പെടുന്നത് .
കേറിയാലോ എന്ന് ഗോപന്‍
ഒന്നും നോക്കാനില്ല കേറ് എന്ന് പപ്പന്‍ .
മുന്നുംപിന്നും നോക്കാതെ പപ്പന്‍ നേരെ വെച്ചടിച്ചു പിന്നാലെ ഗോപനും ,
നേരെ ഭക്ഷണം കഴിക്കുന്നിടതെക്കാണ് പോയത് .
നല്ല ശാപാട് , പതിനാലു തരം കൂട്ടും രണ്ടു തരം പായസോം ഒക്കെയായി വെട്ടി വിഴുങ്ങി കൊണ്ടിരിക്കുമ്പോഴാണ് ഒരു കാര്‍ന്നോര്‍ അടുത്ത് വന്നത് .
കുട്ട്യോളെ മനസ്സിലായില്ലാട്ടോ ...
ഗ്ലും .. ഗോപൂന്റെ ചങ്കില്‍ ഒരു ഉരുള ഇരുന്നു , അവന്‍ വെള്ളത്തിന്റെ ഗ്ലാസ് തപ്പി .
പപ്പന് കുലുക്കമോന്നുമില്ല , ശടെന്നു മറുപടി വന്നു
ഞങ്ങള്‍ ചെറുക്കന്റെ വീട്ടുകാരാ ......
കാര്‍ന്നോര്‍ രണ്ടുപേരെയും ഒന്ന് സൂക്ഷിച്ച് നോക്കിയിട്ട് പിന്‍ തിരിഞ്ഞു നടന്നു .
പപ്പന്റെ ബുദ്ധിയെ ഗോപന്‍ മനസ്സാ നമിച്ചു .
ഫുടിംഗ് ഒക്കെ കഴിഞ്ഞ് ഏമ്പക്കവും വിട്ട് രണ്ടുപേരും പോകാന്‍ ഒരുങ്ങവേ
ആരുടെ കല്യാണമാണ് എന്നൊന്ന് നോക്കീട്ടു വരാം എന്ന് ഗോപന് തോന്നി .
രണ്ടും കൂടി സ്റ്റേജിനടുത്തെക്ക് നടന്നു
സ്റ്റേജില്‍ വലിയൊരു ഫ്ലക്സ്
'കണ്ടംപുള്ളി നാരായണന്‍ നമ്പ്യാര്‍ ഷഷ്ടിപൂര്‍ത്തിആഘോഷം '
തിന്നതൊക്കെ ഒറ്റയടിക്ക് ദഹിച്ചപോലെ തോന്നി പപ്പന് .
പെട്ടെന്ന് സ്ഥലം കാലിയാക്കം എന്ന് പറഞ്ഞ് തിരിഞ്ഞതും
നേരത്തെ കണ്ട കാര്‍ന്നോര്‍ മുന്നില്‍ നിന്ന് ചിരിക്കുന്നു .....
zainu zain
https://plus.google.com/u/0/109563695007961508728/posts

Post a Comment