Header Ads

ഇഷ്ടിക കമ്പനിയില്‍ ബംഗാളി യുവതി ഷിഫാനി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് അലിയാര്‍ അറസ്റ്റിലായി.

കൊല്ലം: ഇഷ്ടിക കമ്പനിയില്‍ ബംഗാളി യുവതി ഷിഫാനി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് അലി എന്ന അലിയാര്‍ അറസ്റ്റിലായി. പെരുമ്പുഴയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം സ്വന്തം കുഞ്ഞുമായി മുങ്ങിയ അലിയാരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ അലി ബംഗാളിനടുത്തുള്ള ന്യൂ ജല്‍പ്പായിഗുരിയിലെ ടവര്‍ പരിധിയിലുണ്ടെന്ന വിവരം ലഭിച്ചതോടെ അന്വേഷണം സംഘം ബംഗളിലെത്തുകയും ബി.എസ്.എഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അലിയെ പിടികൂടുകയുമായിരുന്നു. ന്യൂ ജല്‍പ്പായിഗുരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കുണ്ടറയിലേക്ക് കൊണ്ടുവരും. അലിക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിനെ യുവതികളുടെ ബന്ധുക്കളെ ഏല്‍പ്പിച്ചിട്ടുണ്ട്. 

കിഴക്കേ കല്ലട എ.എസ്.ഐ ചന്ദ്രന്‍പിള്ള, സിവില്‍ പോലീസ് ഓഫിസര്‍മാരായ മോഹനന്‍, കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ബംഗാളിലെത്തി അലിയെ പിടികൂടിയത്. അലിയെ തിരിച്ചറിയുന്നതിന് പോലിസ് ഇഷ്ടിക കമ്പനി മാനേജര്‍ ഷെരീഫിനെയും കൂട്ടിയിരുന്നു. ജൂണ്‍ 28 നാണ് പെരുമ്പുഴ കുളപ്രയിലെ ഇഷ്ടിക കമ്പനിയില്‍ ഷിഫാനി(25)യെന്ന ബംഗാളി യുവതി ക്രൂരമായി കൊല ചെയ്യപ്പെട്ടത്. 

അഭിപ്രായങ്ങളൊന്നുമില്ല