Header Ads

അമ്മിണി സാറിനെ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി ആദരിച്ചു.


കഴിഞ്ഞ 55 വര്‍ഷത്തിലധികമായി നിലത്തെഴുത്ത് കളരിയിലൂടെ ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കി കൊണ്ടിരിയ്ക്കുന്ന പെരുമ്പുഴയുടെ സ്വന്തം അമ്മിണി സാറിനെ ത്രിക്കൊയിക്കല്‍ ശ്രീ മഹാവിഷ്ണു , മഹാദേവര്‍ ക്ഷേത്രത്തില്‍ വച്ചു നടന്ന ചടങ്ങില്‍ എന്‍.എസ്.എസ്. കരയോഗം താലൂക്ക് യൂണിയന്‍ പ്രതിനിധി ശ്രീമതി. ലക്ഷ്മികുട്ടി അമ്മ പൊന്നാടയണിയിച്ചു ആദരിച്ചു. വൃദ്ധജനങ്ങളെ ഉപേക്ഷിക്കുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന തണല്‍ പ്രവര്‍ത്തകരെ ശ്രീമതി ലക്ഷ്മികുട്ടിയമ്മ അഭിനന്ദിക്കുകയും, ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.  

തുടര്‍ന്ന്  തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയ്ക്കു വേണ്ടി പ്രസിഡന്റ്‌ ധനേഷ്, ജോ. സെക്രെട്ടറി ശ്യാം ദാസ് എന്നിവര്‍  അമ്മിണി സാറിനെ പൊന്നാട അണിയിക്കുകയും, സെക്രെട്ടറി ഷിബു കുമാര്‍ മോമെന്ടോയും, ഗുരുദക്ഷിണ ട്രെഷറര്‍ വിജിത്ത് കുമാറും  കൈമാറുകയും ചെയ്തു.  ഇങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിച്ച തണല്‍  ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ക്കും, തന്‍റെ ശിഷ്യര്‍ക്കും ഉള്ള നന്ദിയും കടപ്പാടും അമ്മിണി സാര്‍ തന്‍റെ മറുപടി പ്രസംഗത്തില്‍ അറിയിച്ചു. 

പ്രോഗ്രാം കണ്‍വീനര്‍ അഖില്‍ നിയന്ത്രിച്ച ചടങ്ങിനു എക്സിക്യുട്ടിവ് മെമ്പര്‍ കൃഷ്ണകുമാര്‍ നന്ദി അറിയിച്ചു. മറ്റു എക്സിക്യുടിവ് അംഗങ്ങള്‍ ആയ സിബിന്‍, ഷൈന്‍,വിപിന്‍, അക്ഷയ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി



അഭിപ്രായങ്ങളൊന്നുമില്ല