Header Ads

സോമരാജന് "തണല്‍ പെരുമ്പുഴ" വാട്സാപ് കൂട്ടായ്മ യുടെ സഹായം.

സോമരാജന്  "തണല്‍ പെരുമ്പുഴ" വാട്സാപ് കൂട്ടായ്മ യുടെ സഹായം. 
**********************************************************************************    

കിഡ്നിസംബന്ധമായ രോഗത്താല്‍ വലയുന്ന കൊല്ലം, കുണ്ടറ , പെരുമ്പുഴ പുനുക്കന്നൂര്‍ പതിനേഴാം വാര്‍ഡ്‌ പറങ്ങിമാംവിള വീട്ടില്‍ സോമരാജന് ചികിത്സയ്ക്ക് വേണ്ടി "തണല്‍ പെരുമ്പുഴ" വാട്സാപ് കൂട്ടായ്മ സമാഹരിച്ച ധനസഹായം ഇളംബള്ളൂര്‍ പഞ്ചായത്ത്‌  പ്രസിഡന്റ്‌ ശ്രീമതി സുജാതാ മോഹന്‍ അദ്ധേഹത്തിന്റെ വീട്ടില്‍ വച്ചു സോമരാജന് കൈമാറി. പതിനേഴാം വാര്‍ഡ്‌ വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി ശ്രീജ, വേണു ബ്ലഡ് ഡോനേഷന്‍ ചെയര്‍മാന്‍ വേണുകുമാര്‍ , "പെരുമ്പുഴ" വാട്സാപ് ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റെഴ്സ് ആയ ധനേഷ്, ഷിജു, ഷിബു എന്നിവരും സന്നിഹിതരായിരുന്നു. പെരുമ്പുഴയിലെ നിവാസികളും, പ്രവാസികളും ഉള്‍പ്പെടുന്ന "തണല്‍ പെരുമ്പുഴ" വാട്സാപ് കൂട്ടായ്മ നടത്തിയ പ്രഥമ  ജീവ കാരുണ്യ പ്രവര്‍ത്തനം ആയിരുന്നു ഇത്. സോമരാജന് ചികിത്സയ്ക്കായി ഇനിയും ഒരു വലിയ തുക ആവശ്യമുണ്ട് അദ്ധേഹത്തെ സഹായിക്കാന്‍ സുമനസ്സുകള്‍ക്ക്‌ 9995685371 എന്ന നമ്പരില്‍ ബന്ധപ്പെടാം. 
പെരുമ്പുഴ ഫെയ്സ്ബുക്, വാട്സാപ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍  പെരുമ്പുഴയിലും സമീപസ്ഥലങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍  വേണ്ടി "തണല് പെരുമ്പുഴ‍" എന്ന പേരില്‍ ഒരു കൂട്ടായ്മ തുടങ്ങാന്‍ തീരുമാനിക്കുകയും തുടര്‍ന്ന്‍ സോമരാജന് ചികിത്സയ്ക്ക് വേണ്ടി സഹായം എത്തിച്ചു കൊണ്ട്  തണല്‍ പെരുമ്പുഴയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്ത തണലിനു ഇപ്പോള്‍ എട്ടു രാജ്യങ്ങളില്‍ ആയി ഉള്ള മുപ്പതോളം അംഗങ്ങള്‍ ഉണ്ട്. 


അഭിപ്രായങ്ങളൊന്നുമില്ല