ജോണ്‍കുട്ടിക്ക് "തണല്‍ പെരുമ്പുഴ" യുടെ സഹായം കൈമാറി
ജോണ്‍കുട്ടിക്ക് "തണല്‍ പെരുമ്പുഴ" യുടെ സഹായം കൈമാറി
**********************************************************************************
കഴുത്തിന് താഴേക്ക് തളര്‍ന്നു ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന മുന്‍പ്രവാസി കൊല്ലം, കുണ്ടറ, പെരുമ്പുഴ പതിനൊന്നാം വാര്‍ഡ് , ജൂബി ഭവന്‍, ജോണ്‍ കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി "തണല്‍ പെരുമ്പുഴ" സമാഹരിച്ച ധനസഹായം ഇളംബള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാതാ മോഹന്‍ അദ്ധേഹത്തിന്റെ വീട്ടില്‍ വച്ചു ജോണ്‍ കുട്ടിയുടെ പത്നിക്ക് കൈമാറി. പതിനൊന്നാം വാര്‍ഡ് വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷൈല , വേണു ബ്ലഡ് ഡോനേഷന്‍ ചെയര്‍മാന്‍ വേണുകുമാര്‍ , "തണല്‍ പെരുമ്പുഴ" പ്രസിഡന്റ് ഷിജു, സെക്രട്ടറി ഷിബു, ട്രെഷറര്‍ ധനേഷ്, മറ്റ് എക്സിക്യുട്ടീവ് അംഗങ്ങള്‍ ആയ വിജിത്ത്, രതീഷ്, സിബി എന്നിവരും സന്നിഹിതരായിരുന്നു. "തണല്‍ പെരുമ്പുഴ" യുടെ നേതൃത്വത്തില്‍ നടത്തിയ രണ്ടാമത്തെ ജീവകാരുണ്യ പ്രവര്‍ത്തനം ആയിരുന്നു ഇത്. തണല്‍ പെരുമ്പുഴയുടെ അംഗങ്ങളെ കൂടാതെ ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ്ന്റെ "പ്രവാസികള്‍ക്ക് ഒപ്പം" എന്ന പദ്ധതിയുടെ സഹായധനവും കൂടെ സ്വരൂപിച്ചാണ് ജോണ്‍ കുട്ടിക്ക് ചികിത്സയ്ക്കായി നല്‍കിയത്. ജോണ്‍ കുട്ടി ചികിത്സയ്ക്കായി ഇനിയും ഒരു വലിയ തുക ആവശ്യമുണ്ട് അദ്ധേഹത്തെ സഹായിക്കാന്‍ സുമനസ്സുകള്‍ക്ക് 9446365142 എന്ന നമ്പരില്‍ ബന്ധപ്പെടാം.
Thanal Perumpuzha Charity
Post a Comment