Header Ads

ബീവിയുമ്മയ്ക്കു വേണ്ടിയുള്ള ചികിത്സാ ധനസഹായം കൈമാറി




ബീവിയുമ്മയ്ക്കു വേണ്ടിയുള്ള ചികിത്സാ ധനസഹായം കൈമാറി
***************
കാന്‍സര്‍ രോഗം ബാധിച്ചു ചികിത്സയിലുള്ള പെരുമ്പുഴ മൃഗാശുപത്രി കല്ലിങ്ങല്‍ ബഷീര്‍കുട്ടിയുടെ ഭാര്യ "ബീവിയുമ്മ" യ്ക്കു വേണ്ടി "തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി" സമാഹരിച്ച ചികിത്സാ ധനസഹായം 
ബഹു: കുണ്ടറ സർക്കിൾ ഇൻപെക്ടർ ശ്രീ. പി. വി. രമേഷ് കുമാർ കൈമാറി. ഇളമ്പള്ളൂര്‍ പഞ്ചായത്ത്‌ പതിനൊന്നാം വാര്‍ഡ്‌ വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി ഷൈല, പന്ത്രണ്ടാം വാര്‍ഡ്‌ വാര്‍ഡ്‌ മെമ്പര്‍ അനില്‍ കുമാര്‍, 
വേണു ബ്ലഡ് ഡോനേഷന്‍ ചെയര്‍മാന്‍ വേണുകുമാര്‍ , "തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി" പ്രസിഡന്റ്‌ ഷിജു, സെക്രട്ടറി ഷിബു, ട്രെഷറര്‍ ധനേഷ്, ടോട്സ് ന്‍ ടോയ്സ് സ്കൂള്‍ ഡയറക്ടര്‍ ശ്രീ. വിനോദ്, തണല്‍ ബ്ലഡ്‌ ഡോനേര്‍സ് കോ-ഓര്‍ഡിനേറ്റര്‍ സിബിന്‍, തണല്‍ ഒമാന്‍ കണ്‍വീനര്‍ ശരത്, മറ്റ് എക്സിക്യുട്ടീവ്‌ അംഗങ്ങള്‍ ആയ ശ്യാം ദാസ്‌, വിജിത്ത്, രതീഷ്‌, അരുണ്‍, സിബി എന്നിവരും സന്നിഹിതരായിരുന്നു.
 "അമ്മയുടെ മക്കൾ കൂടെയില്ലെങ്കിലും ഈ നാട്ടിലെ നല്ലവരായ ഒരു കൂട്ടം മക്കൾ അമ്മയായോടൊപ്പം ഉണ്ട്" എന്ന് ബഹു: കുണ്ടറ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. പി. വി. രമേഷ് കുമാര്‍ ധനസഹായം കൈമാറിയ ശേഷം ബീവിയുമ്മയോട് പറഞ്ഞു.
 തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ നടത്തി വരുന്ന ബീവിയുമ്മക്ക് ഈ മാസം 17ആം തീയതി ഓപ്പറേഷന്‍ നിശ്ചയിച്ചിരിക്കുകയാണ്. ചികിത്സയ്ക്കും, ഓപ്പറേഷനും, മരുന്നുകള്‍ക്കും എല്ലാം കൂടി ഒരു വലിയ തുക ഇനിയും ആവശ്യമുള്ള ബീവിയുമ്മയെ സഹായിക്കാന്‍ സുമനസ്സുകള്‍ക്ക്‌ 9526840660 എന്ന നമ്പരില്‍ ബന്ധപ്പെടാം.





അഭിപ്രായങ്ങളൊന്നുമില്ല