പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി അംഗന്‍വാടി കുട്ടികളോടൊപ്പം പുതുവര്‍ഷം ആഘോഷിച്ചു
പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി അംഗന്‍വാടി കുട്ടികളോടൊപ്പം പുതുവര്‍ഷം ആഘോഷിച്ചു 


പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി അംഗന്‍വാടി കുട്ടികളോടൊപ്പം പുതുവര്‍ഷം ആഘോഷിച്ചു.  പെരുമ്പുഴ ഗവ: എല്‍ പി എസില്‍  വച്ചു  2017  ജനുവരി 1 നു  രാവിലെ നടന്ന ആഘോഷപരിപാടികള്‍ ബഹു. കുണ്ടറ എസ്. ഐ ശ്രീ. രജീഷ് കുമാർ കേക്ക് മുറിച്ചു  ഉത്ഘാടനം ചെയ്തു . 
തണല്‍ പ്രസിഡന്റ് ഷിജു അദ്ധ്യക്ഷത വഹിച്ച  ചടങ്ങില്‍ ഇളംമ്പള്ളൂര്‍ പഞ്ചായത്ത്‌ 20 ആം വാര്‍ഡ്‌  മെമ്പര്‍ രാജി ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ വച്ച് തണല്‍ രക്തദാന സേനയുടെ ഡോണര്‍ ലിസ്റ്റ് വേണു ബ്ലഡ് ഡോണഷന്‍ ചെയര്‍മാന്‍ വേണുവിനു കണ്‍വീനര്‍ സിബിന്‍ നല്‍കി കൊണ്ട്  തണല്‍ രക്തദാന സേനയുടെ   ഔപചാരികമായ ഉത്ഘാടനവും നടന്നു. ചടങ്ങിനു ജോ. സെക്രെട്ടറി  ശ്യാം ദാസ് സ്വാഗതം പറയുകയും സെക്രെട്ടറി  ഷിബു നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു . 
തുടര്‍ന്ന് കുട്ടികള്‍ക്കായി വിവിധ കലാ പരിപാടികള്‍ നടന്നു. അഖില്‍ അവതരിപ്പിച്ച  മിമിക്സ് പരേഡ്  കുട്ടികളെയും രക്ഷിതാക്കളെയും ആഹ്ലാധിപ്പിച്ചു. തുടര്‍ന്ന് ഭക്ഷണ പാനീയങ്ങളും മറ്റു  സമ്മാനങ്ങളും കുട്ടികള്‍ക്ക് വിതരണം നല്‍കി.  പെരുമ്പുഴ 15 & 16 നമ്പര്‍ രണ്ടു അംഗന്‍വാടിയിലെ മുപ്പതോളം കുട്ടികള്‍ ഉള്‍പ്പെടെ  അറുപതോളം പേര്‍ ആഘോഷപരിപാടിയില്‍ സംബന്ധിച്ചു .തണല്‍ ട്രെഷറര്‍ ധനേഷ്,  അസി. ട്രെഷറര്‍ വിജിത്ത് മറ്റു എക്സിക്യുട്ടീവ്‌ അംഗങ്ങള്‍ ആയ സിബി, രതീഷ്‌, എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു .

Share on Google Plus

About Gulf Jobs

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ