Header Ads

പെരുമ്പുഴയില്‍ മോഷണ പരമ്പരകൾ നടത്തിയ സംഘത്തിലെ പ്രധാനികളിലൊരാൾ പിടിയിൽ

കുണ്ടറയിലും പരിസരപ്രദേശങ്ങളിലും മോഷണ പരമ്പരകൾ നടത്തുന്ന സംഘത്തിലെ പ്രധാനികളിലൊരാൾ പിടിയിൽ. പെരുമ്പുഴ സെറ്റിൽമ​െൻറ് കോളനിയിൽ രതീഷ് (28) ആണ് പിടിയിലായത്. പെരുമ്പുഴ അറ്റോൺമ​െൻറ് ആശുപത്രിക്കുസമീപത്തുനിന്ന് ഞായറാഴ്ച വെളുപ്പിന് രേണ്ടാടെയാണ് വാതിൽ കുത്തിപ്പൊളിക്കാനുപയോഗിക്കുന്ന പാരയുമായി ഇയാൾ പിടിയിലായത്. ചോദ്യംചെയ്യലിൽ 13ന് പെരുമ്പുഴ, അറ്റോൺമ​െൻറ് ആശുപത്രിക്ക് സമീപം ഒരുമ നഗർ സെക്രട്ടറി കൃഷ്ണഗിരിയിൽ റിട്ട. അധ്യാപകനായ സത്യരാജ​െൻറ വീട്ടിൽനിന്ന് രണ്ട് ലക്ഷം രൂപയും രണ്ട് പവൻ സ്വർണാഭരണങ്ങളും കവർന്നത് രതീഷി​െൻറ നേതൃത്വത്തിലുള്ള സംഘമാണെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
സംഘത്തിൽ നാലുപേരുള്ളതായി പൊലീസ് സംശയിക്കുന്നു. കൊട്ടാരക്കര, കുണ്ടറ, കൊട്ടിയം ഭാഗങ്ങളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കണ്ണ​െൻറ സംഘാംഗമാണ് രതീഷ്. കണ്ണൻ, സത്യൻ, രഞ്ജിത്ത് തുടങ്ങി പല പേരുകളും ഇയാൾക്കുണ്ട്. മുഖത്തല താഴാംപണ കള്ളുഷാപ്പിന് സമീപമാണ് താമസം. സി.ഐ അനിൽകുമാർ, എസ്.ഐമാരായ ശിവപ്രസാദ്, ബിനോജ്, അസി. എസ്.ഐ ജോസഫ് ലിയോൺ, ജൂനിയർ എസ്.ഐ ഉമേഷ്, എ.എസ്.ഐ ഷാജഹാൻ, എസ്.സി.പി.ഒമാരായ അജയൻ, രാധാകൃഷ്ണൻ, ആഷിർ കോവൂർ, ഹർഷദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

News Coutrtesy: Madhyamam