Header Ads

തണല്‍ പെരുമ്പുഴ സ്വരൂപിച്ച ചികിത്സാധനസഹായം കൈമാറി



ഹൃദയശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വിഷമിച്ച പെരുമ്പുഴ, പുനുക്കന്നൂർ, തടവിള പുത്തൻവീട് 48 വയസ്സുള്ള അനില്‍ കുമാറിന് വേണ്ടി പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്വരൂപിച്ച ചികിത്സാധനസഹായം ഇന്ന് പകല്‍ അദ്ദേഹത്തിന്‍റെ വസതിയില്‍ വച്ച് വേണു ബ്ലഡ് ഡോണേഷന്‍ ചെയര്‍മാന്‍
ശ്രീ. വേണുകുമാര്‍  അനില്‍കുമാറിന് കൈമാറി. ഇളമ്പള്ളൂര്‍ പഞ്ചായത്ത്‌ പതിനൊന്നാം വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി. ശൈലജ, തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി ഷിബു, അസിസ്റ്റന്റ്‌ ട്രെഷറര്‍ വിജിത്ത്, മറ്റു എക്സിക്യുട്ടീവ്‌ അംഗങ്ങള്‍ ആയ സിബിന്‍, അഖില്‍, അനില്‍ ശിവ, രതീഷ്‌, മോനിഷ, രാജ, അമല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അടുത്ത ആഴ്ച ശസ്ത്രക്രിയയ്ക്കായി  പോകുന്ന  അനില്‍ കുമാറിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍.+91-9961016933

അഭിപ്രായങ്ങളൊന്നുമില്ല